ഐശ്വര്യ ലക്ഷ്മി ചിത്രം; അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ടീസര്‍ പുറത്തിറങ്ങി

ശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രമാണ് അര്‍ച്ചന 31 നോട്ട് ഔട്ട്. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അര്‍ച്ചന 31 നോട്ട് ഔട്ട് ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന. തുടര്‍ന്ന് അര്‍ച്ചനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അഖില്‍ അനില്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാടായിരുന്നു ചിത്രീകരണം.

രജത് പ്രകാശ്, മാത്തന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജോ പോള്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.