പാക്കിസ്ഥാന്റെ ഭീകരവാദത്തിന് മാപ്പില്ല, സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ല; അമിത് ഷാ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിനിടെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെയും കീഴിലുള്ള സർജിക്കൽ സ്ട്രൈക്ക് ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു. ഇന്ത്യയുടെ അതിർത്തികൾ ആർക്കും തടസ്സപ്പെടുത്താനാകില്ലെന്ന് ഒരു സന്ദേശം നൽകാൻ കഴിഞ്ഞു. ചർച്ചകൾ നടന്ന ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചടിക്കാനുള്ള സമയമാണ്.’– അമിത് ഷാ കൂട്ടിച്ചേർത്തു.

ഗോവയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പാക്കിസ്ഥാനെതിരെയുള്ള അമിത് ഷായുടെ മുന്നറിയിപ്പ്.