താലിബാനില്‍ നിന്നും 160 അഫ്ഗാനികളെ കൂടി രക്ഷപ്പെടുത്തി സ്പാനിഷ് ദൗത്യം

മാഡ്രിഡ്: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ 160 അഫ്ഗാനികളെ കൂടി സ്പെയിനിലെ പ്രതിരോധ മന്ത്രാലയം രക്ഷപ്പെടുത്തി.

അഫ്ഗാന്‍ തൊഴിലാളികളെയും കുടുംബങ്ങളെയും പാകിസ്ഥാന്‍ വഴി സ്പെയിനിലേക്ക് എത്തിച്ചു. തിങ്കളാഴ്ച മാഡ്രിഡിനടുത്തുള്ള ഒരു വിമാനത്താവളത്തിലേക്ക് സ്പെയിന്‍ 83 പേരെ ഒഴിപ്പിച്ചിരുന്നു.

ഓഗസ്റ്റ് മാസത്തില്‍ സ്പെയിന്‍കാരും അഫ്ഗാനികളുമായി 2200 പേരെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടുത്തിയിരുന്നു. അന്ന് പുറത്തുകടക്കാന്‍ കഴിയാത്തവര്‍ക്കായാണ് പുതിയ ദൗത്യം ആരംഭിച്ചത്.

സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് അല്‍ബാരസ് കഴിഞ്ഞ മാസം പാകിസ്താനും ഖത്തറും സന്ദര്‍ശിച്ച് കൂടുതല്‍ അഫ്ഗാന്‍ തൊഴിലാളികളെ കൊണ്ട് വരാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.