പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, യാത്രക്കാരെ രക്ഷപ്പെടുത്തി

കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് സമീപം പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.

ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി. ജില്ലയില്‍ കളക്ടര്‍ സൈന്യത്തിന്റെ സഹായം തേടി.

അതിശക്തമായ മഴയെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുങ്ങി. നിരവധി വീടുകളില്‍ വെള്ളംകയറി വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി.