മുരളി മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം; പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി ജയസൂര്യ

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളിയെന്നും ഈ അവാര്‍ഡ്, ചിത്രത്തില്‍ കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളിയേട്ടന്‍. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര്‍ സമൂഹത്തിലുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കൂടിയാണ് ഈ അവാര്‍ഡ് വാങ്ങുന്നത്.’ ജയസൂര്യ പറഞ്ഞു.

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമായിരുന്നു വെളളം. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ചത്.