നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്ത് കൊന്നു. നെയ്യാറ്റിന്‍കര മണവാലി സ്വദേശിയ ഗോപിയെയാണ് ഭാര്യ സുമതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

15 വര്‍ഷമായി കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ ദുരിതജീവിതം കണ്ടു നിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തിനാല്‍ താന്‍ തന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ സുമതി ഡോക്ടര്‍ക്ക് മൊഴി നല്‍കി.

ഇന്ന് രാവിലെയാണ് ഗോപിയെ ഒറ്റമുറി വീട്ടിലെ കിടക്കയോട് ചേര്‍ന്ന് നിലത്ത് മരിച്ചു കിടക്കുന്ന നിലയില്‍ ഗോപിയെ അയല്‍വാസികളും ബന്ധുക്കളും കണ്ടത്. സമീപത്ത് തന്നെ അബോധാവസ്ഥയില്‍ സുമതിയും കിടപ്പുണ്ടായിരുന്നു. ഇരുവരേയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപി മരണപ്പെട്ടിരുന്നു.

സുമതിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് തുടര്‍ന്ന് വീട്ടിലെത്തി വീണ്ടും പരിശോധന തുടരുന്നതിനിടെ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സുമതി ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു.