ഫ്‌ളോറിഡയില്‍ അന്തരിച്ച പത്മകുമാറിന്റെ കുടുംബത്തിനു വേണ്ടി ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു

ഫ്‌ളോറിഡയില്‍ അന്തരിച്ച പത്മകുമാറിന്റെ കുടുംബത്തിനു വേണ്ടി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു. ഫ്‌ളോറിഡയിലെ മയാമിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് പത്മകുമാര്‍ എന്ന പപ്പന്‍ അന്തരിച്ചത്. 42 വയസ്സായിരുന്നു. പത്മകുമാറിന്റെ മരണത്തോടെ ഭാര്യയും പത്തും എട്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം അനാഥമായിരിക്കുകയാണ്.

സൗത്ത് ഫ്‌ലോറിഡയിലെ കേരള സമാജത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്നു പത്മകുമാര്‍. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KHNA) സജീവ അംഗമായിരുന്നു. പത്മകുമാറിന്റെ പെട്ടന്നുണ്ടായ വേര്‍പാടില്‍ തകര്‍ന്ന കുടുംബത്തിന് കൈത്താങ്ങാവുക എന്ന ഉദ്ദേശത്തോടെയാണ് ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നത്. ഫണ്ടിലേക്ക് ലഭിക്കുന്ന തുക കുട്ടികളുടെ സാമ്പത്തികവും വൈകാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും.

തുക നല്‍കാന്‍ ക്ലിക്ക് ചെയ്യുക: https://gofund.me/b1023c6a