മഴപ്പെണ്ണ് (കവിത -ജാനി )

ടക്കവൾ ആർത്തലച്ചുവരുന്ന
കാണാം മരണ വീട്ടിലേക്കോടി വരും ബന്ധുപോലെ
ചിന്നി ചിണുങ്ങും കുട്ടിയാണവൾ
വെയിലിനോടൊപ്പം തുള്ളിക്കളിക്കും കുറുമ്പുക്കാരി
താളമേളങ്ങളകമ്പടിയായെത്തും
നവവധുവാണവൾ
കണ്ടിരിക്കെ ഓടിയൊളിക്കും
നാണക്കാരി
തെന്നിതെറിച്ചെത്തി ചിതറി പോകും മുത്തശ്ശിയാണവൾ
കാറ്റിനെ ഇറുകെ പിടിച്ചാർത്തലക്കും രൗദ്രയാകും
കരഞ്ഞും ചിരിച്ചും കലമ്പി പറഞ്ഞും അട്ടഹസിക്കും
ചിത്തഭ്രമകാരിയാകും
ചിലപ്പോൾ
കൂട്ടായി പോയിടും വന്നിടും കുട്ടികൾക്കൊപ്പം