ഇന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം; ആഘോഷങ്ങളില്ലാതെ ഒരു ശിശുദിനം കൂടി

ന്യൂഡല്‍ഹി: ഇന്ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ പതിനാലിനാണ് ഇന്ത്യയില്‍ ശിശുദിനം ആഘോഷിക്കുന്നത്.

1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്റു എന്നും ഓര്‍മ്മിക്കപ്പെടുന്നു.

ശിശുദിനത്തില്‍ സാധാരണ രാജ്യമെമ്പാടും കുട്ടികളുടെ റാലികളും ടാബ്ലോ പ്രദര്‍ശനങ്ങളും അരങ്ങേറും. എന്നാല്‍ കൊവിഡ് കാലമായതുകൊണ്ട് തന്നെ ഇത്തവണ ആഘോഷങ്ങളൊന്നുമില്ല.