മുടി മുറിച്ച് റാഗിംഗ്; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി

കാസര്‍ഗോഡ്: കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം. വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു. ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പരാതി.

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നോ പൊലീസിന്റെ ഭാഗത്തുനിന്നോ നടപടികള്‍ ഉണ്ടായിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സ്‌കൂളില്‍ പി.ടി.എ മീറ്റിംഗ് ചേരുന്നുണ്ട്. അതിനുശേഷമാകും പരാതിയില്‍ നടപടി സ്വീകരിക്കുക.