“ദർശനാ”.. ‘ഹൃദയം’ കിഴടക്കി മൂന്നര വയസുകാരന്റെ സ്പോട്ട് ഡബ്ബിംഗ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയ’ത്തില പാട്ടായ ‘ദര്‍ശനാ..’യ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പാട്ട് പുറത്തിറങ്ങി വളരെപ്പെട്ടെന്നു തന്നെ ഹിറ്റ് ലിസ്റ്റുകളില്‍ ഇടം പിടിച്ച ഈ ഗാനത്തിന് സ്‌പോട്ട് ഡബ്ബ് ചെയ്ത് എത്തിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കന്‍. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിലെ ‘ദര്‍ശനാ..’ എന്ന ഗാനരംഗവും ഡയലോഗുമാണ് ഈ മിടുക്കന്‍ സ്‌പോട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്.

പാട്ടിന്റെ തുടക്കത്തില്‍ നായകന്‍ ദര്‍ശനയോട് പറയുന്ന ഡയലോഗുകളാണ് ഗിരിനന്ദന്‍ എന്ന മൂന്നര വയസുകാരന്‍ തകര്‍പ്പനായി ഡബ്ബ് ചെയ്തിരിക്കുന്നത്. കുട്ടി പറയുന്ന വാക്കുകള്‍ അത്ര വ്യക്തമല്ലെങ്കിലും വളരെ മനോഹരമായാണ് ഡബ്ബിങ്. ഡയലോഗുകള്‍ക്ക് കൃത്യമായ വോയിസ് മോഡുലേഷന്‍ ഒക്കെ നല്‍കിക്കൊണ്ടാണ് കുരുന്നിന്റെ പ്രകടനം. ഡബ്ബിങ്ങിനൊപ്പം ഈ കുരുന്നിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ക്കും ആരാധകരേറെയാണ്. വിഡിയോയ്ക്ക് താഴെ ഈ കൊച്ചുമിടുക്കന് അഭിനന്ദന പ്രവാഹമാണ്.

ഇത്രയും നീളമുള്ള ഡയലോഗുകള്‍ എങ്ങനെയാണ് ഈ ചെറിയ പ്രായത്തില്‍ കാണാതെ പഠിച്ചതെന്നാണ് പലരും കമന്റുകള്‍ ചെയ്തിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ ഏളാട്ടിന്റേതാണ് വരികള്‍.