മടക്കം (കവിത -സുജ ശശികുമാർ )

ചില്ലിട്ടടച്ച നരച്ച മൗനത്തിൽ
മരിച്ച സ്വപ്നങ്ങൾ മിഴി തുറന്നു.
പകച്ചു നിന്നൊരെൻ വിറച്ച വാക്കുകൾ
വിറങ്ങലിച്ചു ചോര തുപ്പി
എല്ലാം മൗനത്തിലൊതുക്കി.

വിധിയേതെന്നറിയാതെ
വഴിവക്കിലായ് ഉടഞ്ഞു തീരുന്ന ജന്മങ്ങളനവധി

അപ്പോഴും ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു
വീഥികളിലാകെ ശവം നാറിപ്പൂക്കൾ വിടർന്നാടുന്നു.
രക്തത്തിൻ ഗന്ധമെങ്ങും നിറയുന്നു
പകയൊടുങ്ങാതെ പലരും
കലിതുള്ളിയെത്തുന്നു
ഏതോ വാളിൻ മുനയിൽ തീരുന്നു ജീവിതം
പകലിരവുകൾ കാണാതെ മടങ്ങുന്നു.
എന്നേയ്ക്കുമായുള്ള യാത്ര മടക്കമില്ലാത്ത യാത്ര..