മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ട്വീറ്റിലൂടെ പുറത്ത് വിട്ടത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഞെട്ടലുണ്ടെന്നും തീരുമാനം ഇരുപത്തിരണ്ടായിരത്തിലേറെ രോഗികളുടെ ജീവിതം പ്രതിസന്ധിയിലാക്കുമെന്നും മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. ‘ക്രിസ്തുമസ് ദിനത്തില്‍, മദര്‍ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര മന്ത്രാലയം മരവിപ്പിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെട്ടുപോയി.22,000 രോഗികളുടേയും ജീവനക്കാരുടേയും ഭക്ഷണവും മരുന്നുകളും ഇതോടെ പ്രതിസന്ധിയിലാവും.
 
            


























 
				
















