ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി

തിരുവനന്തപുരം ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. മരുന്നുവാങ്ങൽ അടക്കം കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയ ഫയലുകളാണ് കാണാതായിരിക്കുന്നത്. ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാരാണ് ഈ വിവരം പുറത്തറിയിച്ചത്. ദിവസങ്ങളോളം തിരച്ചിൽ ഉദ്യോഗസ്ഥർ നടത്തിയെങ്കിലും ഒരെണ്ണം പോലും കണ്ടെത്താനായിട്ടില്ല.

കോവിഡിനെ തുടർന്ന് ടെൻഡർ നടപടികൾ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങിയത് വിവാദമായിരുന്നു. ഇതിന്ന് പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി നേരത്തെ ആരോപണമുയർന്നിരുന്നു.