തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ട്വന്റി 20 പിന്തുണ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍.

പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് ചില നിലപാടുകളുണ്ടാകും. ആ നിലപാടുകള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ തീരുമാനം പറയും. ട്വന്റി 20 പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കാന്‍ ബിജെപി തയ്യാറാണെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫിന്റെ സംഘടനസംവിധാനം വളരെ ദുര്‍ബലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലമാണ്.

സംഘടനാ സംവിധാനത്തില്‍ കോണ്‍ഗ്രസ് അവിടെയില്ല. പിടി തോമസ് വളരെ പ്രഭാവമുള്ള ഞാനൊക്കെ ബഹുമാനിക്കുന്ന നേതാവാണ്. അദ്ദേഹത്തിന് ബദലായി കോണ്‍ഗ്രസില്‍ ആരുമില്ല. കോണ്‍ഗ്രസ് തഴഞ്ഞതാണ് അദ്ദേഹത്തെ. തൃക്കാക്കരയില്‍ അതിനെതിരെ ഒരു വിധിയെഴുത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.