കേസില്‍ ഭയന്ന് മാറി നിന്നവര്‍ അടുത്തദിവസങ്ങളില്‍ സാക്ഷി പറയാന്‍ വരുമെന്ന് ബാലചന്ദ്രകുമാർ

Dileep, Balachandrakumar

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി പറയാന്‍ കൂടുതല്‍ ആളുകള്‍ അടുത്തദിവസങ്ങളില്‍ രംഗത്ത് വരുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഭയന്ന് മാറി നിന്ന അവര്‍ക്ക് ഇതുവരെ കാര്യങ്ങള്‍ പറയാത്തതില്‍ കുറ്റബോധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ .റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിറിലാണ് ചില വിവരങ്ങൾ വെളിപ്പെടുത്തിയത് .
”കേസില്‍ ഭയന്ന് മാറി നിന്നവര്‍ അടുത്തദിവസങ്ങളില്‍ സാക്ഷി പറയാന്‍ വരും. അവര്‍ക്ക് ഇതുവരെ കാര്യങ്ങള്‍ പറയാത്തതില്‍ കുറ്റബോധമുണ്ട്. പേടിച്ച് മാറി നിന്നവരാണ് അവര്‍. മൊഴി മാറ്റി പറഞ്ഞവരും തിരികെ വരാന്‍ സാധ്യതയുണ്ട്. ഇവരില്‍ പലര്‍ക്കും ബാങ്ക് വഴി പണം കൊടുത്തിട്ടുണ്ട്. ഇത് ചര്‍ച്ചകളില്‍ നിന് മനസിലാക്കിയതാണ്. ഒന്ന് രണ്ട് സാക്ഷികളെ ദിലീപ് സിനിമകളില്‍ സഹകരിപ്പിക്കും. ഇദ്ദേഹം പറയുന്ന മറ്റുള്ളവരുടെ സിനിമകളിലും. എന്നിട്ട് പ്രതിഫലം കൂട്ടി കൊടുക്കും. ഇതിന്റെ തെളിവുകള്‍ പുറത്തുവരും. വെറുതെ ഇരിക്കുന്ന സാക്ഷികളെ സിനിമകളില്‍ അഭിനയിപ്പിച്ച് കാശ് കൊടുക്കും. അഞ്ചു രൂപ വാങ്ങുന്നവര്‍ക്ക് 50 രൂപ വാങ്ങി കൊടുക്കും. ഇതാണ് തൃപ്തിപ്പെടുത്തുന്ന രീതി.” ”മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ദിലീപും തമ്മില്‍ അടുത്ത ബന്ധമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ”പല തവണ എന്റെ മുന്നില്‍ വച്ച് ദിലീപ് ബെഹ്‌റയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ 16ന് തിരുവനന്തപുരത്ത് വച്ച് പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ പൂജയ്ക്ക് ബെഹ്‌റയെ നിര്‍ബന്ധിച്ച് കൊണ്ടുവന്നു. ഷൂട്ടിംഗ് തുടങ്ങും മുന്‍പ്, ഇവര്‍ രഹസ്യമായി 20 മിനിറ്റ് സംസാരിച്ചു. അന്ന് ഉച്ചയ്ക്ക് ഞാന്‍ കാരവാനില്‍ കയറുമ്പോള്‍ ബെഹ്‌റയുമായി സംസാരിക്കുന്നത് കണ്ടു. വരാന്‍ പോകുന്നത് മുന്നില്‍ കണ്ട് കൂടെ നിര്‍ത്താന്‍ വേണ്ടിയായിരുന്നു”.- ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിന്റെ കൈവശം പത്ത് നമ്പറുകളുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ല .ദിലീപിന്റെ കൈയിലുള്ള തോക്ക് വിദേശനിര്‍മിതമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.ബാലചന്ദ്രകുമാര്‍ പറഞ്ഞത്: ”അനൂപിന്റെ വീട്ടില്‍ ദിലീപ് താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടത്. ആലുവയിലെ പത്മസരോവരത്തില്‍ അല്ല. ലൈസന്‍സുള്ള തോക്കാണെന്നാണ് ദിലീപ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു. വിദേശ തോക്കാണ്. മെയ്ഡ് ഇന്‍ സ്‌പെയിന്‍ ആണെന്ന് തോന്നുന്നു. വിദേശരാജ്യത്തിന്റെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചെറിയ തോക്കാണ്.” ”10 മൊബൈല്‍ നമ്പറുകളാണ് ദിലീപിനുള്ളത്. ഇതില്‍ കാനഡ, മലേഷ്യന്‍ നമ്പുകളുണ്ട്. ഇതില്‍ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ നമ്പറുകള്‍ റോമിംഗില്‍ കേരളത്തിലും ഉപയോഗിക്കുന്നുണ്ട്. മലേഷ്യന്‍ നമ്പറില്‍ എന്നെ ദിലീപ് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് നമ്പറുകള്‍ ദിലീപേട്ടന് എന്ന് സേവ് ചെയ്തിട്ടുണ്ട്. പത്തു നമ്പറുകളും പലരുടെയും പേരുകളിലുള്ളതാണ്. ഒരിക്കല്‍ അനൂപ് ദിലീപിനോട് പറയുന്നത് ഒരു ഓഡിയോയില്‍ കേട്ടിട്ടുണ്ട്. സ്വന്തം പേരില്‍ ഇനിയെങ്കിലും ഒരു നമ്പര്‍ എടുക്കാന്‍.