തിരുവനന്തപുരം: ധീരജ് വധക്കേസില്‍ പ്രതികളെ പ്രതിരോധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം. നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു. പൈലി വീഴുമ്പോള്‍ 5 പേരും അടുത്തില്ലായിരുന്നു, ധീരജിനെ കുത്തിയത് ആരെന്ന് ദൃക്‌സാക്ഷികള്‍ക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരന്‍ അവകാശപ്പെടുന്നത്.
രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്, കുത്തിയത് ആരും കണ്ടിട്ടില്ല എല്ലാ നിയമസഹായവും പ്രതികള്‍ക്ക് നല്‍കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. നിഖില്‍ പൈലിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണ് കെ സുധാകരന്‍. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തെന്നാണ് വിശദീകരണം. കുത്തിയത് ആരെന്ന് പോലീസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട സുധാകരന്‍ നിഖിലിനെ തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ സുഖിക്കകയല്ലേയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
 
            


























 
				
















