മരണ വീട്ടിൽ ചിരി വന്നാലെന്തു ചെയ്യും? അതും ഒരു ചന്ദനമുട്ടി കാരണം! കരയണോ ചിരിയ്ക്കണോ?

മരണ വീട്ടിൽ ചിരി വന്നാലെന്തു ചെയ്യും? അതും ഒരു ചന്ദനമുട്ടി കാരണം! കരയണോ ചിരിയ്ക്കണോ? ചിരിയ്ക്കാൻ റെഡിയാണെങ്കിൽ സബാഷ് ചന്ദ്രബോസ് (Sabash Chandrabose) എന്ന സിനിമയുടെ പുതിയ ടീസർ കാണുക. ഇതിനോടകം ചർച്ചാ വിഷയമായി മാറിയ ടീസർ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സംവിധായകനും മറ്റ് അണിയറ പ്രവർത്തകറും. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യ കഥാപാത്രങ്ങളാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി സി അഭിലാഷും (V C Abhilash) നിർമ്മാതാവ് ജോളി ലോനപ്പനുമാണ്. സംഗതി ദു:ഖസാന്ദ്രമായ അന്തരീക്ഷമാണെങ്കിലും അതിനിടയിൽ പോലും തമാശ കണ്ടെത്തുന്നവരാണ് മലയാളികൾ. അതിനൊരുദാഹരണമാണ് ഈ ടീസർ. തെക്കൻ കേരളത്തിലെ പ്രത്യേകിച്ച് തിരുവനന്തപുരം നെടുമങ്ങാടൻ നാട്ടുഭാഷയിലാണ് ഈ മരണവീട്ടിൽ ചിരി വിരുന്നെത്തുന്നത്. കട്ടപ്പയിലെ ഋതിക് റോഷനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ ടൈറ്റിൽ റോളിൽ മുഴുനീള കോമഡി ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിലെ മറ്റൊരു മുഖ്യ ആകർഷണം ഇപ്പോഴത്തെ സെൻസേഷണൽ ആക്ടർ ജോണി ആൻ്റണിയാണ്. ഇവരിരുവരേയും കൂടാതെ രമ്യ സുരേഷുമാണ് ടീസറിൽ കസറുന്നത്. ഒരു ടീസർ തന്നെ ഇത്രയും ചിരിക്ക് വക തരുന്നതു കൊണ്ടു തന്നെ തീയറ്ററിലെ കൂട്ടച്ചിരിയ്ക്കായി കാത്തിരിയ്ക്കുകയാണ് പ്രേക്ഷകർ.

ജോളിവുഡ്‌ മൂവിസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സബാഷ്‌ ചന്ദ്രബോസ് 1980 കളിലെ കഥയാണ് പറയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും ഇത് വരെ ചെയ്തിട്ടുള്ള കോമഡി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ തരത്തിൽ പ്രേക്ഷകനെ ചിരിപ്പിക്കുമെന്ന് ടീസർ ഉറപ്പു തരുന്നുണ്ട്. ‘ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംഗീതം ശ്രീനാഥ് ശിവശങ്കരനും, ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫൻ മാത്യു എന്നിവരും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട്‌ : സാബുറാം, മിക്സിങ്ങ് : ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡി ഐ: ശ്രീക് വാര്യർ, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്‌, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റിൽ: വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, ട്രയിലർ എഡിറ്റ്‌: മഹേഷ്‌ ഭുവനേന്ദ്, ടീസർ എഡിറ്റ്‌: അഭിൻ ദേവസി, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ. പി ആർ ഒ: പി.ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിങ്ങ്: എം. ആർ. പ്രൊഫഷണൽ.‌‌