സജ്ഞിത്ത് വധക്കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍

പാലക്കാട്: പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജ്ഞിത്ത് വധക്കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സജ്ഞിത്ത് വധക്കേസില്‍ ഇതുവരേയും പത്ത് പേര്‍ പിടിയിലായി.

സജ്ഞിത്ത് വധത്തിന് പിന്നാലെ ഒളിവില്‍ പോയ മുഹമ്മദ് ഹാറൂണിനായി ഒരു മാസം മുമ്പ് ലുക്ക് ഔട്ട്‌നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൃതൃത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെയടക്കം ഇനിയും നാല് പ്രതികളെയാണ് പിടികൂടാനുള്ളത്.

2021 നവംബര്‍ 15 നാണ് സജ്ഞിത്തിനെ ഒരു സംഘം കാറിലെത്തി വെട്ടികൊലപ്പെടുത്തിയത്.ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സജ്ഞിത്തിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നില്‍വെച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു.