തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏകോപനം ഇല്ലെന്നും ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യു.എ.ഇയില്‍ നില്‍ക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല ചൂണ്ടികാട്ടി. ഒമ്പത് ദിവസത്തെ യു.എ.ഇ പരിപാടി മുഖ്യമന്ത്രി വെട്ടിച്ചിരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലോകായുക്ത ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രിയെയും മന്ത്രി ആര്‍. ബിന്ദുവിനെയും രക്ഷിക്കാനാണ് നീക്കം. ലോകായുക്ത വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 
            


























 
				
















