കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ശശി തരൂര്‍ എം.പി

ഡല്‍ഹി: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ശശി തരൂര്‍ എം.പി. ബജറ്റില്‍ ഒന്നുമില്ലെന്നും, പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എംജിഎന്‍ആര്‍ഇജിഎ, പ്രതിരോധം, പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റേതെങ്കിലും അടിയന്തര പ്രശ്‌നങ്ങളെ കുറിച്ചോ ബജറ്റില്‍ പരാമര്‍ശിക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ആ ദിശയിലേക്കാണ് പോകുന്നതെന്ന് വളരെ വ്യക്തമാണ്. ന്യായമായ ഒരു നിര്‍ദ്ദേശത്തെ ഞങ്ങള്‍ വിമര്‍ശിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ബജറ്റില്‍ സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ അഭാവത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണ് – തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘അച്ഛേ ദിന്‍’ വരാന്‍ രാജ്യം 25 വര്‍ഷം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ”രാജ്യം ഭയാനകമായ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നു. അച്ഛേ ദിന്‍ എന്ന മരീചികയെ കൂടുതല്‍ ദൂരേക്ക് തള്ളിവിടുന്നതായി തോന്നുന്ന ഒരു ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.