‘പട’യില്‍ രാകേഷ് കാഞ്ഞങ്ങാടായി കുഞ്ചാക്കോ ബോബന്‍

കെ എം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം പടയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന രാകേഷ് കാഞ്ഞങ്ങാട് എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് റിലീസ് ചെയ്തത്. വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായകന്‍ അവതരിപ്പിക്കുന്ന ബാലു കല്ലൂരിന്റെയും ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന അരവിന്ദന്‍ മണ്ണൂരിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.