അത്തിപ്പറ്റ ഉസ്താദ് ( കവിത – ഗഫൂർ എരഞ്ഞിക്കാട്ട് )

ഖില ജനതക്കും മാതൃകയായുള്ള
കാരുണ്യ മുത്ത് നബിയുടെ പാതയെ
പിൻപറ്റി വന്നൊരു പുണ്യരാം നേതാ
അബാലവൃദ്ധം ജനതക്കും നേരാ

പാതയെ കാണിച്ചു നൽകിയ തേജസ്സി
പാരിൽ നിന്നായി മറഞ്ഞു പോയോജസ്സി
ദീപമായിന്നും നില നില്‍ക്കും സദ് ഗുരു
വിളക്കു മാടമായ പുണ്യ ജഗത് ഗുരു

അച്ചിപ്രയിൽ നിന്നു പിറവികൊണ്ടാ പുണ്യം
അത്തിപ്പറ്റയിലായി വിശ്രമിച്ചാസത്യം
അൽ ഐനിലൊരുപാട് കാലം കഴിച്ചുട്ടി
ഉപദേശ നിർദ്ദേശ ബോധനം നൽകി

ആഭിമാന മായൊരസ്ഥിത്വമുണ്ടാക്കി
സ്നേഹ ജനങ്ങൾക്ക് വഴികാട്ടിയായി
ഈ കെട്ട കാലത്തും നേരായ പാതയിൽ
ജീവിച്ചു കാണിച്ച മഹാ മനീഷി

സൂഫിയാം കോമു മുസ്‌ലിയാർക്ക് മകനായ്
ഭൂജാതനായി മുയ്തീൻ കുട്ടി മുസ്‌ല്യാർ
സൂഷ്മതയുള്ളൊരു ഗുരുനാഥനായി
ശാദുലി ഖാദിരി ത്വരീഖത്തിൻ ശൈഖായ്

ഗഫൂർ എരഞ്ഞിക്കാട്ട്