നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

തിരുവനന്തപുരം: നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ നാലേകാലോട് കൂടി ആയിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് ആശുപത്രിയില്‍ പോവുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച പ്രദീപ് ഐവി ശശി സംവിധാനം ചെയ്ത ഇ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്കെത്തുന്നത്.