‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു’; കെപിഎസി ലളിതയുടെ വിയോഗത്തില്‍ മമ്മൂട്ടി

കൊച്ചി: വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായെന്ന് നടന്‍ മമ്മൂട്ടി. കെ.പി.എ.സി ലളിതയുടെ വിയോഗത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു. വിട്ടുപോകാത്ത ഓര്‍മകളോടെ ആദര പൂര്‍വം’ മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

മമ്മൂട്ടി അഭിനയിച്ച മതിലുകള്‍ എന്ന പ്രശസ്ത ചിത്രത്തിലെ നായികാ കഥാപാത്രമായ നാരായണിക്ക് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു. മമ്മൂട്ടിയുടെ ബഷീറിനെപ്പോലെ തന്നെ പ്രശംസകള്‍ ഏറ്റുവാങ്ങിയതായിരുന്നു നാരായണിയുടെ ശബ്ദവും.