കൊച്ചി: കേരള വികസനത്തെ പുതിയ ഘട്ടത്തിലേയ്ക്ക് നയിക്കേണ്ട സാഹചര്യം തുടര്‍ ഭരണം സൃഷ്ടിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട നടപടികളാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖ സംബന്ധിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.











































