കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റു

ന്യൂഡല്‍ഹി: കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. വിദ്യാര്‍ത്ഥിയെ പാതിവഴിയില്‍വച്ച് തിരികെ കൊണ്ടുപോയെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കീവില്‍ നിന്ന് ലീവിവിലേക്കുള്ള യാത്രയിലാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. ആള്‍നാശം പരമാവധി കുറച്ച് എത്രയും വേഗം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് വി കെ സിംഗ് വ്യക്തമാക്കി.