ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ അതിജീവിതയ്ക്ക് മറുപടിയുമായി ബാര്‍ കൗണ്‍സില്‍

കൊച്ചി: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ അതിജീവിതയ്ക്ക് മറുപടിയുമായി ബാര്‍ കൗണ്‍സില്‍. ‘പരാതിയില്‍ നിരവധി പിഴവുകളുണ്ട്. തെറ്റുകള്‍ തിരുത്താതെ പരാതി പരിഗണിക്കില്ല. ഇമെയിലായി പരാതി നല്‍കിയാല്‍ സ്വീകരിക്കാനാവില്ലെന്നും രേഖാമൂലം സമര്‍പ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ മറുപടി നല്‍കി.പരാതിയുടെ 30 പകര്‍പ്പും 2,500 രൂപ ഫീസും അടയ്ക്കണമെന്നും ബാര്‍ കൗണ്‍സില്‍ അതിജീവിതയോട് ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ആക്ട് പ്രകാരമുള്ള ചട്ടലംഘനം കണ്ടെത്തിയാല്‍ പരാതി അച്ചടക്ക് സമിതിക്ക് കൈമാറുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.

ബി രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച സ്വാധീനിച്ചെന്നും രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണെന്നും അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.