പഞ്ചാബിന്റെ ഉന്നതിയാണ് ലക്ഷ്യം; ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റു

അമൃത്സര്‍: പഞ്ചാബില്‍ ഭഗവന്ത് മന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും പഞ്ചാബിന്റെ ഉന്നതിയാണ് ലക്ഷ്യമെന്നും ഭഗവന്ത് മന്‍ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആംആദ്മി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അമ്പത് ഏക്കറിലാണ് സത്യ പ്രതിജ്ഞ ചടങ്ങുകള്‍ക്കുള്ള പന്തല്‍ ഒരുക്കിയിരുന്നത്.

ഡല്‍ഹിക്ക് പുറത്ത് ആംആദ്മി അധികാരത്തില്‍ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. ധീരരക്തസാക്ഷി ഭഗത് സിംഗിന്റെ ജന്മഗ്രാമത്തില്‍ വച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവന്‍ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞിരുന്നു.