‘ഗന്ധര്‍വ്വൻ’; പുതിയ ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് ആരംഭം

ണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയർ’ ചിത്രീകരണം ആരംഭിച്ചു. ഉണ്ണി മുകുന്ദജൻ തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം അറിയിച്ചത്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.

40 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയെ കുറിച്ച് ‘മിന്നൽമുരളിക്ക് ശേഷം മറ്റൊരു സൂപ്പർ ഹീറോക്കായി മോളിവുഡ് ഒരുങ്ങുന്നു’ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ​ഗന്ധർവ്വ ജൂനിയറിന്റെ ഫസ്റ്റ് ഷെഡ്യൂൾ ഇന്ന് ആരംഭിച്ചു കഴിഞ്ഞു. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ഫാന്റസിയും ഹാസ്യവും കലര്‍ന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഒരു  ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെ എം ഇന്‍ഫോടെയ്ന്‍‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.