ചാള്‍സ് ഇടച്ചേരില്‍ ഫിലാഡല്‍ഫിയ സിറ്റി ഇടക്കാല കണ്‍ട്രോളര്‍ ആയി ചുമതലയേറ്റു

പി പി ചെറിയാന്‍

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയാ സിറ്റി ഇടക്കാല കണ്‍ട്രോളറായി ഇന്ത്യന്‍ അമേരിക്കന്‍ ചാള്‍സ് ഇടച്ചേരില്‍ ചുമതലയേറ്റു. ഫെബ്രുവരി 7നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മെയ് മാസം നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ സിറ്റി കണ്‍ട്രോളര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നിലവിലുള്ള കണ്‍ട്രോളര്‍ സ്ഥാനം ഒഴിഞ്ഞതിനാലാണ് ചാള്‍സിനെ മേയര്‍ ജിം കെനി നോമിനേറ്റ് ചെയ്തത്. നാലുമാസത്തിനുള്ളില്‍ മൂന്നാമത്തെ കണ്‍ട്രോളറായി നിയമിക്കപ്പെട്ട ചാള്‍സ് ഇടച്ചേരില്‍ കേരളത്തില്‍ നിന്നും രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്.സിറ്റിയുടെ ഇടക്കാല കണ്‍ട്രോളറായി നിയമിക്കപ്പെടുന്ന ആദ്യ മലയാളിയും ഇന്ത്യന്‍ വംശജനുമാണ് ചാള്‍സ് ഇടച്ചേരില് സിറ്റിയുടെ നിയമമനുസരിച്ച് പുതിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില് നിലവിലുള്ള സ്ഥാനം രാജിവെക്കുന്നതും ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് സിറ്റിയുടെ ഭരണം കയ്യാളുന്നത്. കണ്‍ട്രോളര് ആയി നിയമിക്കപ്പെടുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടതെന്നും സ്‌ക്കൂള്‍ ഡിസ്ട്രിക്ക്റ്റ്, സിറ്റി എന്നിവയുടെ ചീഫ് ഓഡിറ്റര് കൂടിയാണ് സിറ്റി കണ്‍ട്രോളര്‍.