റോബര്‍ട്ടോയുടെ ലിംഗത്തിന് 18.9 ഇഞ്ച് നീളം; ലോക റെക്കോര്‍ഡെന്ന് വൈദ്യശാസ്ത്രം

    മെക്‌സികോ : ലോകത്തിലെ ഏറ്റവും വലിയ പുരുഷ ലിംഗത്തിന്റെ ഉടമ എന്ന അവകാശവാദവുമായി മെക്‌സിക്കോയിലെ 54-കാരനായ റോബര്‍ട്ടോ എസ്‌ക്വിവെല്‍ കബരേര. 18.9 ഇഞ്ച് നീളമുള്ള ലിംഗത്തിന്റെ നീളം കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പലവട്ടം പറഞ്ഞെങ്കിലും റോബര്‍ട്ടോ അനുസരിക്കാന്‍ ഒരുക്കമല്ല. എന്തു വന്നാലും തന്റെ ലിംഗത്തിന്റെ നീളം കുറയ്ക്കില്ലാ എന്ന നിലപാടിലാണ് റോബര്‍ട്ടോ.

    ഈ ലിംഗം ഉപയോഗിച്ച് തനിക്കിതു വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല. തനിക്കനുയോജ്യമായ ഗര്‍ഭനിരോധന ഉറകളെ ഉപയോഗിക്കാനാവുന്നില്ല.

    തന്റെ ലിംഗത്തിന് ഇത്രയും വലിപ്പമുള്ളതില്‍ റോബര്‍ട്ടോയ്ക്ക് പരാതിയൊന്നുമില്ല. സന്തുഷ്ടനാണ്. അമേരിക്കയിലൊക്കെ നീളമുള്ള ലിംഗമുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ കാര്യമാണെന്ന് കേട്ടിട്ടുണ്ട്. അമേരിക്കയില്‍ പോയി നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് റോബര്‍ട്ടോ ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയിലി മെയില്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    ഇത്രയും വലിയ ലിംഗത്തിന് ഉടമയായതു കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകളും ഈ പാവം അനുഭവിക്കുന്നുണ്ട്. വേഗത്തില്‍ ഓടാനോ, ഫാക്ടറി യൂണിഫോം ധരിക്കാനോ കഴിയാറില്ല. രാത്രിയില്‍ ഉറങ്ങുമ്പോള്‍ കാലിനോട് ചേര്‍ന്ന് ബാന്‍ഡേജ് വെച്ച് കെട്ടിയിടുകയാണ് പതിവെന്ന് റോബര്‍ട്ടോ ഡെയിലി മെയിലിനോട് പറഞ്ഞു.