സുബി സുരേഷിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്ത സിനിമ സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്’ എന്നാണ് മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സുബിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.