“റോട്ടറി ഇന്റർനാഷണൽ” ആഗോള സേവന പദ്ധതികളുമായി 118-ാം വർഷത്തിലേക്ക്

ഷിബു പീറ്റർ വെട്ടുകല്ലേൽ

ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായുളള “റോട്ടറി” എന്ന സന്നദ്ധസംഘടന സമൂഹനൻമ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമായി 117 വർഷങ്ങൾ പിന്നിടുന്നു. “SERVICE ABOVE SELF” എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് 200 രാജ്യങ്ങളിലായി 33000 സന്നദ്ധ ക്ലബ്ബുകളിലൂടെ വ്യാപിച്ചു കിടക്കുന്ന ഈ പ്രസ്ഥാനം ജാതിമതഭേദമന്യേ കോടിക്കണക്കിന് ആളുകൾക്കാണ് തണലായിക്കൊണ്ടിരിക്കുന്നത്. 1978 മുതൽ ബിൽ ഗേറ്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ലോകമെമ്പാടും പോളിയോ നിർമ്മാർജ്ജനപദ്ധതികൾക്ക് തുടക്കം കുറിച്ചു.

റോട്ടറി ഇന്റർനാഷണൽന്റെ ഭാഗമായി കേരളീയർക്ക് മാത്രമായി 2017 മുതൽ ചിക്കാഗോയിൽ “റോട്ടറി ക്ലബ് ഓഫ് നൈൽസ്” ആരംഭം കുറിച്ചു. റോട്ടറി ഇന്റർനാഷണലിന്റെ മാച്ചിംഗ്‌ ഗ്രാൻഡ് സഹായത്തോടെയുo മറ്റു റോട്ടറി ക്ലബുകളുമായി സഹകരിച്ചുo കോടിക്കണക്കിന് രൂപയുടെ ജനാപകാരപ്രദമായ വിവിധ പദ്ധതികളാണ് നൈൽസ് ക്ലബ്ബ് ഇതിനോടകം കേരളത്തിൽ നടത്തി കഴിഞ്ഞിരിക്കുന്നത്. കിഡ്നി ഡയാലിസിസ് മെഷീനുകൾ ഇടത്തരം ആശുപത്രികളിൽ സംഭാവന നൽകിക്കൊണ്ട് നിർധനർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുക, രോഗനിർണയ ക്യാമ്പുകൾ, മരുന്ന് വിതരണം, ഭവന നിർമ്മാണം എന്നിങ്ങനെ വിവിധ പദ്ധതികളാണ് കേരളത്തിൽ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മാസം റോട്ടറിയുടെ നേതൃത്വത്തിൽ ഉഗാണ്ടയിൽ നടത്തിയ സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കും നൈൽസ്സ് ക്ലബ് സഹകരിക്കുകയുണ്ടായി. കൂടാതെ ചിക്കാഗോയിൽ വിവിധ സംഘടനകളുമായി സഹകരിച്ച് പല സേവന പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട് എന്ന് ഷിബു പീറ്റർ വെട്ടുകല്ലേൽ, തമ്പി വിരുതിക്കുളങ്ങര, ഡോ.ജോസഫ് എബ്രഹാം, സിറിയക് പുത്തൻപുരയ്ക്കൽ, ജസ്റ്റിൻ തെങ്ങനാട്ട്, അലക്സ് മുല്ലപ്പള്ളിൽ, നൈനാൻ തോമസ്, ബിനു പൂത്തറയിൽ, ജിജോ വർഗീസ്, ഷിബു ജോസഫ് മുളയാനിക്കുന്നേൽ തുടങ്ങിയവർ പറഞ്ഞു.