ത്രിപുരയും നാഗാലാന്റും ബിജെപിക്കൊപ്പം; മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി; എക്സിറ്റ് പോൾ ഫലങ്ങൾ

ത്രിപുരയിലും നാഗാലാന്‍റിലും ബിജെപി വൻ വിജയത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകൾ. മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി സഖ്യം ത്രിപുരയിൽ 36 മുതൽ 45 സീറ്റുകൾ വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചിച്ചു. നാഗാലാൻഡിൽ  ബിജെപി സഖ്യം  35 മുതൽ 43 വരെ സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് സർവേ പ്രവചനം.

ത്രിപുരയിലും നാഗാലാന്‍റിലും ബിജെപിക്ക് വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എക്സിറ്റ് പോളുകൾ ചുവടെ…

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ : ത്രിപുര: ബിജെപി +36-45  സിപിഎം +6-11 തിപ്രമോത 9-16
സീ ന്യൂസ് – മെട്രിസ് ത്രിപുര : ബിജെപി +29-36  സിപിഎം +13-21 തിപ്രമോത 11-16
ടൈംസ് നൗ – ഇറ്റിജി ത്രിപുര : ബിജെപി +21-27  സിപിഎം +18-24 തിപ്രമോത 11-16

നാഗാലാന്‍റിലും ബിജെപി തന്നെ

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ (നാഗാലാ‌ൻഡ്): ബിജെപി +38-48  കോൺഗ്രസ് +1-2 എൻപിഎഫ് 3-8
ടൈംസ് നൗ – ഇറ്റിജി  (നാഗാലാ‌ൻഡ്): ബിജെപി +39-49  കോൺഗ്രസ് +0 എൻപിഎഫ് 4-8
സീ ന്യൂസ് – മെട്രിസ്  (നാഗാലാ‌ൻഡ്): ബിജെപി +35-43  കോൺഗ്രസ് +1-3 എൻപിഎഫ് 2-5

മേഘാലയയിൽ എൻപിപി വലിയ ഒറ്റക്കക്ഷിയാകും

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ (മേഘാലയ): എൻപിപി 18-24 ബിജെപി +4-8  കോൺഗ്രസ് +6-12
ടൈംസ് നൗ – ഇറ്റിജി  (മേഘാലയ): എൻപിപി 18-26 ബിജെപി +3-6  കോൺഗ്രസ് +2-5
സീ ന്യൂസ് – മെട്രിസ്  (മേഘാലയ): എൻപിപി  21-26 ബിജെപി +6-11  കോൺഗ്രസ് +3-6