പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ട ഒരു കേസ്

Gavel and Themis statue in the court library.

കേരള ചരിത്രത്തിൽത്തന്നെ വളരെയധികം ജനരോഷം ഉളവാക്കിയ കേസാണ് സിസ്റ്റർ അഭയ കൊലക്കേസ്. ആത്മഹത്യയാണെന്ന പോലീസിന്റെ പ്രാഥമിക നിഗമനവും തെളിവുകൾ കണ്ടെത്താനാകാത്തതിനാൽ കേസ് അവസാനിപ്പിക്കാനുള്ള അന്വേഷണ ഏജൻസികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകളും വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. മാധ്യമങ്ങളുടെ കടന്നുകയറ്റം ഈ സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുകയും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും സംശയങ്ങളെ വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. സിസ്റ്റർ അഭയ മരണപ്പെട്ടതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന് ഓരോരുത്തരും പരസ്പരം ചോദിച്ചുകൊണ്ടേയിരുന്നു. തുടർന്ന് പല വ്യക്തികളെയും സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കിക്കൊണ്ടായിരുന്നു വാർത്തകൾ പുറത്തു വന്നിരുന്നത്. 2009 ൽ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവന്നു തുടങ്ങി. ജൂലായ് മാസത്തിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തതോടെ അഭയ കൊലക്കേസിലെ അഭ്യൂഹങ്ങൾ ഏറെക്കുറെ കെട്ടടങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ കുഴപ്പിക്കുന്ന ഏറെ ദുരൂഹതകളും സംശയങ്ങളുമാണ് ഈ കേസിൽ ഉണ്ടായിരുന്നത്.

കേസിന്റെ നാൾവഴി
കോട്ടയം ബിസിഎം കോളജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു സിസ്റ്റർ അഭയ. 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടതോ? അതോ ആത്മഹത്യ ചെയ്തതോ ? എന്ന സംശയം കേരള സമൂഹത്തിന് ഒന്നടങ്കം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങളും വിഷയത്തിൽ വലിയ താല്പര്യം കാണിച്ചു. ലേഡീസ് ഹോസ്റ്റൽ കൂടി പ്രവർത്തിക്കുന്ന കോൺവെന്റിലെ ഒരു കന്യാസ്ത്രീയാണ് മരിച്ചതെന്നത് വലിയ പ്രശ്നങ്ങൾക്കാണ് വഴിവച്ചത്. അന്വേഷണങ്ങളും തുടരന്വേഷണങ്ങളും വർഷങ്ങൾ തള്ളി നീക്കി. പ്രതികളെന്ന് പലരെയും സംശയിക്കുകയും, ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും കാര്യമായ തെളിവുകൾ ഒന്നും അന്വേഷണ ഉദ്യോഗസർക്ക് ലഭിച്ചിരുന്നില്ല.

1992 ഏപ്രിൽ 14 ന് അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുക്കുകയായിരുന്നു. തുടർന്ന് 1993 ജനുവരി 30 ന് സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ, ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് ചോദ്യംചെയ്ത് അഭയ ആക്ഷൻ കൌൺസിൽ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് 1993 മാർച്ച് 29 ന് ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുന്നത്. സിബിഐ ഡിവൈഎസ്പി വർഗീസ് പി. തോമസിനായിരുന്നു അന്വേഷണച്ചുമതല. അന്വേഷണത്തിൽ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദത്തെ തിരുത്തിക്കൊണ്ട് അഭയുടെ മരണം ആത്മഹത്യയല്ലെന്ന് സിബിഐ കണ്ടെത്തി. 1994 ജനുവരി 19 ന് അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സിബിഐ എസ്പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ് പി. തോമസ് പറഞ്ഞു. സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ സിബിഐ ജോലി രാജിവച്ചായിരുന്നു അദ്ദേഹം പത്രസമ്മേളനം നടത്തിയത്. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ് പി ആരോപിച്ചു. ഇതോടെ അഭയ കേസിൽ കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.

അന്വേഷണത്തിൽ പുരോഗതിയില്ലാതായതോടെ 1994 മാർച്ച് 17 ന് ജോയിന്റ് ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന് അന്വേഷണച്ചുമതല ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറൻസിക് പരിശോധനകളും ഡമ്മി പരീക്ഷണവും നടന്നു. ഇതോടെ അഭയ കൊല്ലപ്പെട്ടതാണെന്ന് ഫൊറൻസിക് വിദഗ്ദ്ധർ സിബിഐയ്ക്കു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു. തുടർന്ന്, 1996 നവംബർ 26 വരെ നീണ്ട അന്വേഷണത്തിനു ശേഷം കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സിബിഐയുടെ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തി. റിപ്പോർട്ട് തള്ളിയ കോടതിയാകട്ടെ സിബിഐയെ കണക്കിന് വിമർശിച്ചു. ഇതിനെ തുടർന്നാണ് 1997 ൽ സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാൻ സിബിഐയ്ക്കു വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശം നൽകുന്നത്. 1999 ജൂലൈ 12 ന് അഭയയുടെ മരണം കൊലപാതകം തന്നെ എന്നു സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. നിർണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും സിബിഐ വാദിച്ചാണ് സിബിഐ അന്ന് കൈ മലർത്തിയത്.
അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതതോടെ 2000 ജൂൺ 23 ന് പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആന്റണി ടി. മൊറെയ്സിന്റെ നിർദ്ദേശം വന്നു. ബ്രെയ്ൻ ഫിംഗർ പ്രിന്റിങ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും കോടതി അന്ന് നൽകിയ ഉത്തരവിൽ ഉണ്ടായിരുന്നു.

വർഷങ്ങൾ നീണ്ട അന്വേഷണത്തിനോടുവിൽ 18.11.2008 ന് ഒന്നാം പ്രതി മുതൽ മൂന്നാം പ്രതിയെന്ന് സംശയിക്കുന്നയാളെ വരെ വരെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തെയുള്ള അനുമാനങ്ങൾക്ക് വിരുദ്ധമായി ഇവരുടെ മേൽ 302 വകുപ്പ് ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റാരോപിതർ വിടുതലിനായി അപേക്ഷകൾ സമർപ്പിച്ചെങ്കിലും, അതിൽ രണ്ടാം പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് മാത്രമാണ് കോടതി ഡിസ്ചാർജ് അനുവദിച്ചത്. ഒന്നാം പ്രതിയെന്ന് സംശയിക്കുന്ന ആളെയും, മൂന്നാം പ്രതിയെയും ചോദ്യം ചെയ്തുകൊണ്ട് കേസ് അവസാനിപ്പിക്കാമെന്നായിരുന്നു അപ്പോൾ സിബിഐ തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടാം പ്രതിയ്ക്ക് ഡിസ്റ്റാർജ് നൽകിയതോടെ ഒന്നാം പ്രതിയും മൂന്നാം പ്രതിയും , ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. എന്നാൽ ഇവയെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. ഒന്നാം പ്രതിയെന്ന് സംശയിക്കുന്ന ആളും മൂന്നാം പ്രതിയെന്ന് സംശയിക്കുന്ന ആളും , വിചാരണ നേരിടുകയും സെക്ഷൻ 302 , 201 , r/ w 34 പ്രകാരമുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇത് കൂടാതെ ഒന്നാം പ്രതിയെന്ന് സംശയിക്കുന്നയാൾക്ക് മേൽ 449 ഐപിസി യും ചുമത്തപ്പെട്ടു. രണ്ട് പ്രതികൾക്കും സെക്ഷൻ 302 r/w 34 പ്രകാരമുള്ള കുറ്റത്തിന്, ജീവപര്യന്തം തടവും 5 ലക്ഷം രൂപ വീതം പിഴയും, സെക്ഷൻ 201 r/w 34 പ്രകാരം 50,000 രൂപ വീതം ഏഴ് വർഷം കഠിനതടവും പിഴയും സെക്ഷൻ 449 പ്രകാരമുള്ള കുറ്റത്തിന് ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അപ്പീൽ വാദം കേൾക്കുന്നത് വരെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാൻ അപേക്ഷകർ അപേക്ഷകൾ സമർപ്പിച്ചു.
തുടർന്ന് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിക്കും മൂന്നാം പ്രതിയും കോടതി ജാമ്യം അനുവദിച്ചു. എന്തുകൊണ്ട് കോടതി ഒന്നാംപ്രതിക്ക് മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചു എന്നത് കേരളീയ സമൂഹത്തിൽ തന്നെ വലിയ ചോദ്യങ്ങൾക്ക് ഇടവരുത്തി. തുടർന്ന് കോടതിയുടെ കൃത്യമായ നിരീക്ഷണം പുറത്തുവന്നതോടെ അഭയകേസിലെ പുതിയ ദുരൂഹതകൾക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. പ്രോസിക്യൂഷൻ പൂർണ്ണമായും പരാജപ്പെട്ട കേസിൽ പ്രതിഭാഗം വക്കീലന്മാർ തെളിവുകളുടെ പിൻബലത്തിലാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്.

തുടരും