സത്യജിത്ത് റേ ഗോള്‍ഡന്‍ എ ആര്‍ സി പുരസ്ക്കാരങ്ങള്‍ ‘ധരണി’ സംവിധായകന്‍ ശ്രീവല്ലഭന്‍ ബി ഏറ്റുവാങ്ങി

പി.ആർ.സുമേരൻ

കൊച്ചി: ശ്രീവല്ലഭന്‍ ബി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധരണി’ ക്ക് ലഭിച്ച സത്യജിത്ത് റേ ഗോള്‍ഡന്‍ എ ആര്‍ സി ഫിലിം പുരസ്ക്കാരങ്ങള്‍ മന്ത്രി ആന്‍റണി രാജുവില്‍ നിന്ന് ഏറ്റുവാങ്ങി. സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം ശ്രീവല്ലഭന്‍ ബി യ്ക്കും, മികച്ച സൗണ്ടിസ്റ്റിന് രാജാ കഷ്ണനും, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്ക്കാരം ധരണിക്കുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്ക്കാര വിതരണം.

നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ’ ധരണി’ 24 ന് റിലീസ് ചെയ്യും. ‘പച്ച’ യ്ക്ക് ശേഷം ശ്രീവല്ലഭന്‍ പാരാലക്സ് ഫിലിം ഹൗസിന്‍റെ ബാനറിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പണ്ഡിറ്റ് ജസ് രാജിന്‍റെ ശിഷ്യയായ പത്മശ്രീ തൃപ്തി മുഖര്‍ജി ആദ്യമായി മലയാള സിനിമയില്‍ പിന്നണി ഗായികയായി വരുന്ന ചിത്രം കൂടിയാണ് ധരണി.
എം.ആർ.ഗോപകുമാർ, രതീഷ് രവി പ്രൊഫസർ അലിയാർ, സുചിത്ര ,ദിവ്യാ, കവിതാ ഉണ്ണി. തുടങ്ങി ബേബി മിഹ്സ. മാസ്റ്റർ അൽഹാൻ ബിൻ ആഷിം, അഫ്ഷാൻ അരാഫത്ത്, അൻസിഫ്, ഐഷാൻ അരാഫത്ത്, അഭിനവ്, ആസാൻ, നജീർ, സിദ്ധാർത്ഥ്, നിരഞ്ജൻ ആവർഷ്, കാശിനാഥൻ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഥ, തിരക്കഥ, സംവിധാനം ശ്രീവല്ലഭന്‍ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കെ രമേഷ് സജുലാല്‍, ഷാജി പി ദേശീയൻ.
ക്യാമറ ജിജു സണ്ണി, എഡിറ്റിംഗ് കെ ശ്രീനിവാസ്, ശബ്ദ മിശ്രണം രാജാകൃഷ്ണന്‍ എം ആര്‍, സംഗീത സംവിധാനം രമേശ് നാരായൺ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്.