സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

ഉമ്മൻ കാപ്പിൽ
ടാപ്പൻ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോൺഫറൻസിന്റെ സംഘാടകരെ പ്രതിനിധീകരിച്ച് ഒരു സംഘം ന്യൂയോർക്ക് ടാപ്പൻ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ചു.
മാർച്ച് 12 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ തോമസ് മാത്യു കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഭദ്രാസന കൗൺസിൽ അംഗം ബിജോ തോമസ്, മുൻ ഭദ്രാസന കൗൺസിൽ അംഗം അജിത് വട്ടശ്ശേരിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ജോർജ് വർഗീസ് (സെക്രട്ടറി) ടീമിനെ പരിചയപ്പെടുത്തി. ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വികാരി തന്റെ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തുകയും കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അജിത് വട്ടശ്ശേരിൽ കോൺഫറൻസിന്റെ വേദിയായ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിനെക്കുറിച്ച് സംസാരിക്കുകയും സമ്മേളനത്തെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ പങ്കു വച്ചു. ബിജോ തോമസ് രജിസ്ട്രേഷൻ, സുവനീർ, സ്പോൺസർഷിപ്പ് എന്നിവയുടെ വിശദാംശങ്ങൾ നൽകുകയും ചെയ്തു.
ഇടവകയെ പ്രതിനിധീകരിച്ച് ജോർജ് വർഗീസ് (ഇടവക ട്രസ്റ്റി) സുവനീർ സ്പോൺസർഷിപ്പ് ചെക്ക് കോൺഫറൻസ് ടീമിന് കൈമാറി. സെക്രട്ടറി രജിസ്ട്രേഷൻ ഫോറം ഭാരവാഹികളെ ഏല്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങൾ രജിസ്റ്റർ ചെയ്ത് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നോർത്ത് ഈസ്റ്റ് അമേരിക്കയിലും കാനഡയിലുമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും അല്മായരും ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.
കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.