അലൈന മെറി കോട്ടൂർ (2 വയസ്സ് ) നിര്യാതയായി

മയാമി: ഫ്ലോറിഡയിലെ മയാമിയിലുള്ള കോട്ടൂർ ജയ്ക്കിന്റെയും സാലിയുടെയും മകനായ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2 വയസ്സ് ) നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി. മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും ഫ്ളോറിഡയിലെ മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024) ഭൗതീകശരീരം പൊതുദർശനത്തിന് വെക്കുന്നതാണ് . മാർച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ ( St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ ( Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും. അലൈനയുടെ ആകസ്മിക വേർപാടിൽ ബന്ധുമിത്രാദികളും ഫ്ളോറിഡയിലുള്ള മലയാളി സമൂഹവും ദുഃഖം രേഖപ്പെടുത്തി.