ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും പ്രതീക്ഷയേകി അറ്റ്ലാന്റാ നേതൃസംഗമം

അറ്റ്ലാന്റയിൽ നടത്തപ്പെട്ട ‘THE LEADERS MEET ‘ സമുദായത്തിന്റെ ഐക്യത്തിനും പുരോഗമനതിനും പ്രത്യാശ നൽകുന്നതും പുതുതലമുറക്ക് നല്ലൊരു സന്ദേശം നൽകുന്നതുമായി തീർന്നു.

മാർച്ച് 26 നു ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ സംഘടിപ്പിച്ച നേതൃസംഗമത്തിൽ KCAG സ്ഥാപിത പ്രസിഡന്റ് തോമസ് കവണാൻ, മറ്റു പൂർവ പ്രെസിഡന്റുമാരായ ജോസ് കാപറമ്പിൽ, ഫിലിപ്പ് ചാക്കച്ചേരിൽ, ജോയ് ഏലക്കാട്ട്, സന്തോഷ് ഉപ്പൂട്ടിൽ, ജസ്റ്റിൻ പുത്തൻപുര, ഷാജൻ പൂവത്തുംമൂട്ടിൽ ചേർന്ന് ഭദ്രദീപം തെളിയിച്ചു PRESIDENTIAL CLUB ഉത്‌ഘാടനം ചെയ്തു.

PRESIDENTIAL CLUB അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന്റെ ഭാവിക്കു വഴികാട്ടിയായും KCAG യുടെ അഭിവൃത്തിക്കും ഉപദേശകസമിതിയായും പ്രവർത്തിക്കുമെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അംഗങ്ങൾക്ക് പ്രതീക്ഷ നൽകി സംസാരിച്ചു.

പൂർവ പ്രസിഡന്റ്മാർ എല്ലാരും ചേർന്ന് സ്പോൺസർ ചെയ്യുന്ന PRESIDENTIAL AWARD FOR ACADEMIC EXCELLENCE പ്രക്യപിക്കുകയും, ഇനിവരും ഗ്രാഡുവേഷൻ സെലിബ്രേഷൻ സമയത്തു അർഹതപ്പെട്ടവർക്ക് ക്യാഷ് അവാർഡും പതക്കവും കൊടുക്കുമെന്ന് അറിയിച്ചു.
ഇതിനോട് ചേർന്ന് നടന്ന സംവാദത്തിൽ മുൻ പ്രസിഡന്റ്മാർ അവരവരുടെ കാലഘട്ടങ്ങളിൽ നടന്ന നല്ലകാര്യങ്ങളും, നടത്താൻ ആഗ്രഹമുണ്ടായിരുന്നു പക്ഷെ സാധിക്കാതെ പോയ ആഗ്രഹങ്ങളും പങ്കുവെച്ചു. ഭാവി തലമുറക്ക് വേണ്ടി ഒരു നല്ല കമ്മ്യൂണിറ്റി സെന്ററിന്റെ ആവശ്യകതയെ ഏവരും പിന്തുണക്കുകയും, അതിനായി സഹരിക്കാമെന്നു ഉറപ്പുതരുകയും ചെയ്തു.

മോഡറേറ്റർ ആയ ചാക്കോച്ചൻ പുല്ലാനപ്പള്ളി നല്ല ചോദ്യങ്ങൾ ഉന്നയിപ്പിക്കുകയും, അനായാസം സംവാദം നടത്തിയത് നേതൃസംഗമത്തിന് മാറ്റുകൂട്ടി. നന്ദി പ്രസംഗത്തിൽ ദീപക് മുണ്ടുപാലത്തിങ്ങൽ പുരോഗമനത്തിന്റെ പാതയിൽ മുൻ നേതാക്കമാരുടെ പങ്കിനെകുറിച്ചു അഭിനന്ദിനിച്, ഏവർക്കും നന്ദി അർപ്പിച്ചു.