മാര്‍ ജോസഫ് പവ്വത്തിലിന്‍റെ അനുസ്മരണം നടത്തി

(സണ്ണി വള്ളിക്കളം)
ചിക്കാഗോ: കാലം ചെയ്ത ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ അനുസ്മരണ കുര്‍ബാന മാര്‍ച്ച് 21-ാം തീയതി ചൊവ്വാഴ്ച സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്നു. ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, ഫാ. കുര്യന്‍ മുക്കാംകുഴി, ഫാ. രാജേഷ് ജോസഫ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
തുടര്‍ന്നു നടന്ന അനുസ്മരണാ സമ്മേളനത്തില്‍ ഏറെ വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഫാ. തോമസ് കടുകപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ഉറച്ച നിലപാടുകളെക്കുറിച്ചും സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്കുവേണ്ടി പിതാവ് നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും സമ്മേളനത്തില്‍ അനുസ്മരണം നടന്നു. വിദ്യാഭ്യാസ മേഖലയിലെ സമൂലമായ പരിഷ്കരണത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പിതാവ് നടത്തിയ കഠിനപരിശ്രമങ്ങള്‍ അവിസ്മരണീയമാണ്. കാലത്തിനപ്പുറം ചിന്തിച്ച ഒരു ആത്മീയാചാര്യനായിരുന്നു പിതാവ് എന്നും അനുസ്മരണപ്രഭാഷകര്‍ പറഞ്ഞു.
പരിപാടികള്‍ക്ക് മുഖ്യനേതൃത്വം നല്കിയ സണ്ണി വള്ളിക്കളം ഏവര്‍ക്കും സ്വാഗതമാശംസിച്ചു. സജി വര്‍ഗീസ് യോഗനടപടികള്‍ നിയന്ത്രിച്ചു. ഫാ. ജോര്‍ജ് ദാനവേലില്‍, ഫാ. കുര്യന്‍ മുക്കാംകുഴി, ഫാ. രാജേഷ് ജോസഫ്, ട്രസ്റ്റി ജോണി വടക്കുംചേരി, സി. അല്‍ഫോന്‍സ്, ജെയിംസ് ഓലിക്കര, എസ്ബി-അസംപ്ഷന്‍ അലൂംമ്നി അസോസിയേഷന്‍ പ്രസിഡണ്ട് ആന്‍റണി ഫാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ബിജി കൊല്ലാപുരം ഏവര്‍ക്കും കൃതജ്ഞത പറഞ്ഞു.
ചങ്ങനാശേരി-കുട്ടനാട് നിവാസികളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഏവര്‍ക്കും ഭക്ഷണവും ക്രമീകരിച്ചിരുന്നു. പരിപാടിയുടെ നടത്തിപ്പിനായി ജിജി മാടപ്പാട്ട്, മോനിച്ചന്‍ നടയ്ക്കപ്പാടം, ലൂക്ക് ചിറയില്‍, ബോബന്‍ കളത്തില്‍, ഷാജി കൈലാത്ത്, ആന്‍റോ കവലയ്ക്കല്‍, മേഴ്സി കുര്യാക്കോസ്, ജോര്‍ജുകുട്ടി വാച്ചാപറമ്പില്‍, ഷിബു അഗസ്റ്റിന്‍, ജോര്‍ജ് അമ്പലത്തുങ്കല്‍, അനിയന്‍കുഞ്ഞ് വള്ളിക്കളം, ജോണി മണ്ണഞ്ചേരി എന്നിവര്‍ സഹകരിച്ചു.