കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്ൻറെ 2023ലെ പ്രവർത്തന ഉദ്ഘാടനവും ഈസ്റ്റർ-വിഷു ആഘോഷങ്ങളും ഏപ്രിൽ 23 ഞായറാഴ്ച 5 മണിക്ക് ഫ്ലോറൽ പാർക്കിലെ 262 സ്ട്രീറ്റിലെ സ്കൂളിൽ (HKS School Q 115, 80-51 262 Street, Glen Oaks, NY 11004) വച്ച് നടത്തുന്നു. വിവിധ സാംസ്കാരിക സാമുദായിക നേതാക്കന്മാർ പങ്കെടുക്കുന്ന പരിപാടികളിൽ അഡ്വക്കേറ്റ് മോൻസ് ജോസഫ് എം.എൽ.എ, മാണി സി കാപ്പൻ എം.എൽ.എ. എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ഫാദർ ജോർജ് ചെറിയാൻ ഈസ്റ്റർ സന്ദേശവും, മിസ്റ്റർ രാജീവ് ഭാസ്കർ വിഷു സന്ദേശവും നൽകും. നൂപുര ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന വിവിധ ഡാൻസ് പരിപാടികളും, മറ്റു സംഗീതാലാപനങ്ങളും ഉൾപ്പെടെ വിവിധ കലാപരിപാടികളും ചടങ്ങുകൾക്ക് മാറ്റുകൂട്ടും. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. എല്ലാവരെയും പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നതായി പ്രസിഡൻറ് ഫിലിപ്പോസ് ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡൻറ്, ഫിലിപ്പോസ് ജോസഫ് – (917) 378-3434
സെക്രട്ടറി, ജോൺ K. ജോർജ് – (347)276-5738
ട്രഷറർ, ഷാജി വർഗീസ് – (718) 877-9195
Home  Cover story  കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിലെ   പ്രവർത്തന ഉദ്ഘാടനവും ഈസ്റ്റർ വിഷു ആഘോഷങ്ങളും...
 
            


























 
				
















