വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഹ്യൂമാനിറ്റേറിയൻ അവാർഡ് ജോൺ സാമുവേലിന്

ജീമോൻ റാന്നി

ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഹ്യൂ മാനിറ്റേറിയൻ അവാർഡ് പ്രഖ്യാപിച്ചു.

കഴിഞ്ഞ 42 വർഷമായി ന്യൂയോർക്കിൽ സ്ഥിര താമസക്കാരൻ ആയ മാവേലിക്കര വെട്ടിയാർ സ്വദേശി ജോൺശമുവേലിനാണ് ഈ വർഷത്തെ ഹ്യൂമാനിറ്റേറിയൻ അവാർഡ് ലഭിച്ചത് അനേകം അപേക്ഷകളിൽ നിന്ന് ഫൈനൽ റൗണ്ടിൽ അവാർഡ് ജൂറി ജോൺ സാമുവേലിനെ ഈ വർഷത്തെ ഹ്യൂമാനിറ്റേറിയൻ അവാർഡിനായി തെരഞ്ഞെടുക്കുകയായിരുന്നു.

വേൾഡ് മലയാളി കൗൺസിലും ഏഷ്യാനെറ്റും ചേർന്ന് ഏപ്രിൽ 29 ശനിയാഴ്ച വൈകിട്ട് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വച്ച് ജോൺ സാമുവേൽന്ന് അവാർഡി നൽകുന്നതാണ്. ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

ഈ അവാർഡ് ലഭിച്ച ജോൺ സാമുവേൽ പതിനേഴാം വയസ്സിൽ അമേരിക്കയിൽ കുടിയേറി മീനോള ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്യൂൻസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം കരസ്ഥമാക്കി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു കഴിഞ്ഞ 22 വർഷമായി മെഡിക്കൽ സെന്ററിൽ സീനിയർ മാനേജർ ആയി ഐടി ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നു 2013 മുതൽ സാമൂഹ്യ സേവനരംഗത്ത് ലൈഫ് & ലിംബ് എന്ന സംഘടന ഇദ്ദേഹവും കുടുംബവും രൂപീകരിച്ചു. തന്റെ സമ്പാദ്യത്തിൽ നിന്നും കാലുകളും കൈകളും വിച്ഛേദിക്കപ്പെട്ടവർക്ക് കൃത്രിമ കാലുകളും കൈകളും നൽകി അവരെ സാധാരണജീവിതത്തിലേക്ക് ഒരു പരിധിവരെ കൈപിടിച്ചു നടത്തുവാൻ സഹായിക്കുന്നു ഇതുവരെ 204 കൃത്രിമ കൈകാലുകൾ നൽകുവാൻ സാധിച്ചു

ഒരു കൃത്രിമ കാലിന് ഏകദേശം 2000 ഡോളർ ചിലവ് ആകും സമൂഹത്തിന്മുഖ്യധാരയിൽ നിന്ന് തള്ളപ്പെട്ട് കാലുകൾ മുറിച്ചു മാറ്റപ്പെട്ടവരെ സാധാരണ ജീവിതത്തിന്റെ അരികിലേക്ക്നടത്തുവാൻ ശ്രമിക്കുക എന്നതാണ് താങ്കളുടെ ദൗത്യം എന്ന് ലേഖകനോട് ജോൺ പറഞ്ഞു

മറ്റാരിൽ നിന്നും യാതൊരു സംഭാവനയും സ്വീകരിക്കാതെ തന്നെയും കുടുംബത്തിന്റെയും സമ്പാദ്യത്തിൽ നിന്നും ഒരു തുകമാറ്റിയാണ് ഇത് ചെയ്യുന്നതെന്നും ദൈവത്തിന്റെ ധാരാളമായി കൃപ ഇതുവരെയും തങ്ങൾക്ക് ലഭിക്കുന്നതായിഅദ്ദേഹം കൂട്ടിച്ചേർത്തു. വേൾഡ് മലയാളി കൗൺസിൽ മീഡിയ ടീമിന് വേണ്ടി മീഡിയ കൺവീനർ സന്തോഷ്എബ്രഹാമാണ് ജോൺ സാമുവലിനെ ഇന്റർവ്യൂ ചെയ്തത്.