ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ടൈംസ് സ്ക്വയറിൽ

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കും. മാരിയറ്റ് മർക്വേ ന്യൂ യോർക്ക് ടൈം സ്ക്വയറിൽ വച്ചാണ് സമ്മേളനം ചേരുക. ജൂൺ ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിലാണ് സമ്മേളനം നടക്കുന്നത്.
അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ സാധ്യതകളും ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യും. നവ കേരളമെന്ന ആശയത്തിൽ അമേരിക്കൻ മലയാളികളുടെ പങ്കാളിത്ത സാധ്യതകളും പുതു തലമുറയിലെ അമേരിക്കൻ മലയാളികൾക്കിയിൽ മലയാള ഭാഷയും സംസ്കാരവും എത്തിക്കുന്നതും സമ്മേളനം ചർച്ച ചെയ്യും. മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിന്റെ ഭാവിയും വെല്ലുവിളികളും വിശദമായി ചർച്ചക്ക് വരുന്ന മറ്റു വിഷയങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ,എ എൻ ഷംസിർ, ചീഫ് സെക്രട്ടറി വി പി ജോയി, നോർക്കാ റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്കയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, എൽ കെ എസ് ഡയറക്ടർ ഡോ . കെ വാസുകി ,എന്നിവർ ഈ ചർച്ചകളിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് നടന്നുവരികയാണ്.

അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം