ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ വെസ്റ്റ് സെയ്വിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ

ഉമ്മൻ കാപ്പിൽ
വെസ്റ്റ് സെയ്വിൽ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വെസ്റ്റ് സെയ്വിൽ സെന്റ് മേരീസ് മലങ്കര ഓര്ത്തഡോക്സ് ഇടവകയിൽ തുടക്കം കുറിച്ചു.
ഏപ്രിൽ 23 ഞായറാഴ്ച, ഫാമിലി & യൂത്ത് കോൺഫറൻസ് ടീം, വെസ്റ്റ് സെയ്വിൽ സെന്റ് മേരീസ് മലങ്കര ഓര്ത്തഡോക്സ് ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിംങ്ങും ഉണ്ടായിരുന്നു. ബിനു കൊപ്പാറ (സഭാ മാനേജിംഗ് കമ്മിറ്റി അംഗം), മാത്യു ജോഷ്വ (ഫാമിലി കോൺഫറൻസ് ട്രഷറർ) എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു.
വികാരി ഫാ. എബ്രഹാം (ഫിൽമോൻ) ഫിലിപ്പിന്റെ അഭാവത്തിൽ വെരി റവ. യൗനാൻ മുളമൂട്ടിൽ കോർഎപ്പിസ്കോപ്പ വിശുദ്ധ കുർബാനയ്ക്കു മുഖ്യ കാർമികത്വം വഹിച്ചു. ബിനു കൊപ്പാറ തന്റെ ആമുഖത്തിൽ നമ്മുടെ ഭദ്രാസനം കെട്ടിപ്പടുക്കാൻ തങ്ങളുടെ സമയവും വിഭവങ്ങളും ചെലവഴിച്ച ആദ്യകാല കുടിയേറ്റക്കാരുടെയും വൈദികരുടെയും സംഭാവനകളെ നന്ദിയോടെ സ്മരിച്ചു. കൂടാതെ, പുരാതന ഓർത്തഡോക്സ് വിശ്വാസത്തിൽ നമ്മെ ആത്മീയമായും മാനസികമായും വളർത്തിയ ഇന്ത്യയിലെ നമ്മുടെ പൂർവ്വികരോടും മാതാപിതാക്കളോടും നന്ദിയുള്ളവരായിരിക്കണമെന്ന് അദ്ദേഹം എല്ലാവരേയും ഓർമ്മിപ്പിച്ചു. കോൺഫറൻസിന്റെ രജിസ്ട്രേഷൻ നടപടികളെക്കുറിച്ചും സ്പോൺസർഷിപ്പ് അവസരത്തെക്കുറിച്ചും മാത്യു ജോഷ്വ വിശദവിവരങ്ങൾ നൽകി. ഇടവകയുടെ പ്രതികരണം വളരെ പ്രോത്സാഹജനകമായിരുന്നു.
ലിജു കുര്യാക്കോസ് (ഇടവക സെക്രട്ടറി), സന്തോഷ് കോരുത് (ട്രസ്റ്റി) എന്നിവർ ചേർന്ന് ഇടവകയ്ക്ക് വേണ്ടി സുവനീറിനുള്ള സ്പോൺസർഷിപ് ചെക്ക് സംഘാടകർക്ക് കൈമാറി. ബേബി മാത്യു, ജോർജ് തോമസ് (ബോബൻ) എന്നിവർ കോൺഫറൻസിൽ രജിസ്റ്റർ ചെയ്തു. കൂടാതെ, നിരവധി അംഗങ്ങൾ
സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകി പിന്തുണച്ചു. പിന്തുണച്ചവരിൽ ജോർജ്ജ് തോമസ് (ബോബൻ), ഡോ. ഷാജി പൂവത്തൂർ, ഡോ. ബിലു മാത്യു, കുര്യാക്കോസ് ജോർജ്, കെ സി കോരുത്, ഷിബിൻ വി ഏലിയാസ് എന്നിവർ ഉൾപ്പെടുന്നു.. അകമഴിഞ്ഞു സഹായിച്ച എല്ലാവരോടുമുള്ള നന്ദി കോൺഫറൻസ് പ്രതിനിധികൾ അറിയിച്ചു.
കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.