(ജോർജ് തുമ്പയിൽ)
ലിൻഡൻ (ന്യൂജേഴ്‌സി): പെൻസിൽവേനിയ ഡാൽട്ടണിലുള്ള ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ജൂലൈ 12 മുതൽ 15 വരെ നടക്കുന്ന മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ സമാപന കിക്കോഫ് മീറ്റിംഗ് ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ നടന്നു.
കോവിഡ് മഹാമാരി മൂലമുണ്ടായ മൂന്നു വർഷത്തെ ഇടവേള ഒഴികെ തികഞ്ഞ അച്ചടക്കത്തോടെ എല്ലാ വർഷവും നടന്നു വരുന്ന ഫാമിലി & യൂത്ത് കോൺഫറൻസ് ഭദ്രാസന ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്.വേദശാസ്ത്ര പണ്ഡിതരുടെയും സഭാ ജ്ഞാനികളുടെയും സാന്നിദ്ധ്യം എല്ലാ വർഷവും നടക്കുന്ന കോണ്ഫറൻസിന്റെ പ്രത്യേകതയാണ്. ഏതു പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് കോൺഫറൻസിലെ പരിപാടികൾ ക്രമീകരിക്കുന്നത്.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസിന്റെ നേതൃത്വത്തിൽ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ഫാ.സണ്ണി ജോസഫ് ആണ് കോൺഫറൻസ് ഡയറക്ടർ. ചെറിയാൻ പെരുമാൾ (സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ) സൂസൻ വറുഗീസ് (സുവനീർ ചീഫ് എഡിറ്റർ), സജി എം. പോത്തൻ (ഫിനാൻസ് മാനേജർ) തുടങ്ങിയവർ ഭാരവാഹികളാണ്. അതാതു രംഗങ്ങളിൽ പ്രാവീണ്യം ഉള്ളവരും സേവന തല്പരരുമായ സഭാംഗങ്ങളാണ് വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നത്.
ലിൻഡൻ ദേവാലയത്തിൽ മെയ് 21-നു വിശുദ്ധ കുര്ബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഫാ. സണ്ണി ജോസഫ്, ചെറിയാൻ പെരുമാൾ, ജോബി ജോൺ, മാത്യു ജോഷ്വ, സൂസൻ വറുഗീസ്, സജി എം. പോത്തൻ, മാത്യു വറുഗീസ്, മേരി വറുഗീസ്, ഡോ. ജോളി തോമസ്, ഷാലു പുന്നൂസ്, ഷോൺ ഏബ്രഹാം, ജോർജ് തുമ്പയിൽ എന്നിവരും പങ്കെടുത്തു. ഇടവകയിൽ നിന്ന് ജസ്റ്റിൻ ജോൺ, റിങ്കിൾ ബിജു, അകിൻ സണ്ണി, അഖിലാ സണ്ണി, ജേക്കബ് ജോസഫ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഫാ. സണ്ണി ജോസഫ്, ജോബി ജോൺ, ചെറിയാൻ പെരുമാൾ, സജി എം. പോത്തൻ, സൂസൻ വറുഗീസ് എന്നിവർ സംസാരിച്ചു.മുൻ ജനറൽ സെക്രട്ടറിമാരായ ഡോ. ജോളി തോമസ്, ജോർജ് തുമ്പയിൽ, ജോബി ജോൺ എന്നിവരോടൊപ്പം ഈ വർഷത്തെ സെക്രട്ടറി ചെറിയാൻ പെരുമാളും ഒരേ വേദിയിൽ വന്നതും പുതുമയായി. ഇടവക ക്വയർ ലീഡർ ജേക്കബ് ജോസഫ് എം. സി. ആയി പ്രവർത്തിച്ചു.
കോൺഫറൻസിന്റെ സ്പോൺസർമാരായി ജോസഫ് ഈപ്പൻ, ഷാജി വിൽസൺ എന്നിവർ മുന്നോട്ടുവന്നു. രജിസ്ട്രേഷനും പരസ്യങ്ങളുമായി പിന്തുണ വാഗ്‌ദാനം ചെയ്തവർ കുരുവിള ജോർജ്, റിങ്കിൾ ബിജു, സാമുവൽ ജോർജ്, ജേക്കബ് തോമസ്, മിയാ കോശി, ഷോൺ മാത്യു, ജേക്കബ് ജോസഫ്, മറിയാമ്മ സ്കറിയ, ബിനു തോമസ്, മാത്യുസ് ഏബ്രഹാം, ബിനു സാമുവൽ, ജോസഫ് വറുഗീസ്, സിനോ, രാജുമോൻ തോമസ്, സാം സ്കറിയ, ജോർജി സാമുവൽ, ഷിബുവറുഗീസ്, കുഞ്ഞുമോൻ മത്തായി, ജേക്കബ് പീറ്റർ എന്നിവരാണ്.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
 
            


























 
				
















