ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ വെടിവയ്പ്പില്‍ മലയാളിയായ ജൂഡ് ചാക്കോ, 21, കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. എവിടെ വച്ചാണ് വെടി വയ്പ് നടന്നതെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല. രണ്ട് പേര്‍ക്ക് വെടിയേറ്റതായാണ് എബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂഡ് ചാക്കോ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.ജൂഡിന്റെ വാലറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ മോഷണശ്രമം ആയിരിക്കാം എന്നാണ് കരുതുന്നത്. ആയുര്‍ സ്വദേശിയായ റോയി ചാക്കോ അഴകത്തിന്റെയും ആശാ റോയിയുടെയും പുത്രനാണ്. ഫിലാഡല്‍ഫിയയില്‍ ജനിച്ചു വളര്‍ന്നതാണ്. ഒരു സഹോദരിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.