ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആഘോഷം:വിജയ് യേശുദാസ് ,രഞ്ജിനി ജോസ് ലൈ​വ് മ്യൂ​സി​ക് പ​രി​പാ​ടി നടത്തപ്പെടുന്നു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​ന്‍റെ​യും ലൈ​വ് മ്യൂ​സി​ക് പ​രി​പാ​ടി നടത്തപ്പെടുന്നു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ രണ്ട് വ​രെ സെ​മി​നാ​ർ, ക്ലാ​സു​ക​ൾ, ബി​സി​ന​സ് എ​ന്നി​വ​യും വൈ​കു​ന്നേ​രം അഞ്ചിന് നൂറില​ധി​കം വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര, ഡി​ന്ന​ർ, വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മീ​റ്റിം​ഗി​നു​ശേ​ഷം വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോ​സ് എ​ന്നി​വ​രു​ടെ ലൈ​വ് മ്യൂ​സി​ക് അരങ്ങേറും.

അ​സോ​സി​യേ​ഷ​ന്‍റെ ഈ ​ഗോ​ൾ​ഡ​ൻ ജൂ​ബി​ലി എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തപ്പെടുന്നത്.​ ജൂ​ൺ 24-ാം തീ​യ​തി ന​ട​ക്കു​ന്ന അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്ന​വ​ർ പത്താം തീ​യ​തി​ക്കു മു​ൻ​പാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ പ​ക്ക​ലോ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ കൂ​ടാ​തെ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മ​ല്ല.​