ഒടുവില്‍ സി.പി.എം വഴങ്ങി; ലാ അക്കാദമി സമരന്തിന് പിന്തുണയുമായി കോടിയേരി

 

തിരുവനന്തപുരം: ലാ അക്കാദമി സമരം ജനം ഏറ്റെടുത്തതോടെ സി.പി.എം വഴങ്ങി. സമരം തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ലാ അക്കാദമി മാനേജ്‌മെന്റ് വിട്ട്വീഴ്ചയ്ക്ക് തയ്യാറാവണമെന്ന് സമരപ്പന്തലില്‍ കോടിയേരി വ്യക്തമാക്കി. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.

സമരം വിദ്യാര്‍ത്ഥി സമരം എന്ന നിലയിലേ കാണാവൂ. അത് അവരിടപെട്ട് പരിഹരിക്കട്ടെ. രാഷ്ട്രീയ സമരമാക്കി മാറ്റരുത്. സര്‍ക്കാര്‍, എസ്.എഫ്.ഐ വിരുദ്ധ സമരമാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പി.കെ. ശ്രീമതി, വി. ശിവന്‍കുട്ടി തുടങ്ങിയവരും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു.