അക്ഷരപുണ്യവുമായി എ.എം എൽ പി സ്കൂൾ വള്ളുവങ്ങാട് 120 ന്റെ നിറവിൽ

പാണ്ടിക്കാട് : പാണ്ടിക്കാട് പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ എ.എം എൽ പി സ്കൂൾ വള്ളുവങ്ങാട് അക്ഷരപുണ്യവുമായി 120 വർഷങ്ങൾ പിന്നിടുകയാണ്.
120 ന്റെ നിറവിൽ 120 കർമ്മ പദ്ധതികളുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷം നടക്കുന്നത്. വാർഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ഇന്ന്
ബഹു: ഋഷിരാജ് സിംഗ് ഐ പി എസ് നിർവ്വഹിച്ചു
പ്രധാനാധ്യാപിക ജിഷ യു.സി, PTA പ്രസിഡന്റ് ഷിഹാബുദ്ദീൻ,
വൈസ് പ്രസിഡന്റ് അഷ്റഫ്,
എക്സിക്യൂട്ടീവ് മെമ്പർ അബ്ദുസലാം,
സീനിയർ അസിസ്റ്റന്റ് നീമ കെ,
അധ്യാപകരായ മുഹമ്മദ് ഇല്യാസ്,
മുഹമ്മദ് ത്വാഹ ഹുസൈൻ,
അർഷദ് എന്നിവർ ചടങ്ങിൽപങ്കെടുത്തു